കണ്ണീരുണങ്ങുന്നില്ല, ബ്രസീലിന്റെ ചരിത്രത്തിലെ നാണംകെട്ട തോല്‍വി...റൊണാള്‍ഡോയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ക്ലോസെ... സഭയ്‌ക്കെതിരേ വീണ്ടും പിണറായി... ന്യൂസീലന്‍ഡ് 459 റണ്‍സിന് പുറത്ത്; ഇന്ത്യ ആറിന് 82... ഒബാമയും പത്‌നി മിഷേലും ഹുമയൂണ്‍ കുടീരം സന്ദര്‍ശിച്ചു... ഒബാമയ്ക്കും മിഷേലിനും തലസ്ഥാനത്ത് ഊഷ്മള വരവേല്‍പ്...

റൊണാള്‍ഡോയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ക്ലോസെ

ബ്രസീലിനെ ഒരു ദുരന്തകഥയാക്കി ജര്‍മ്മന്‍ പട ബെലെ ഹോറിസോണ്ടയില്‍ അധിനിവേശം നടത്തുമ്പോള്‍ ഒരു ഗോള്‍ സ്വന്തം പേരില്‍ എഴുതിചേര്‍ത്തുകൊണ്ട് ജര്‍മ്മനിയുടെ മിറസ്ലോവ് ക്ലോസെ ലോകറെക്കോര്‍ഡ് സ്വന്തം പേരിലാക്കി.

സ്‌കൂള്‍ ലോട്ടറി പരാജയം

ലണ്ടന്‍: പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സ്‌കൂളുകളില്‍ ഉപരിപഠനത്തിന് സൗകര്യം ഒരുക്കുക എന്ന ലഷ്യത്തോടെ ആരംഭിച്ച സ്‌കൂള്‍ ലോട്ടറി സിസ്റ്റം പരാജയമെന്ന് വിലയിരുത്തല്‍. ബ്രിംഗ്ടണിലേയും ഹോവിലേയും സ്‌കൂളുകളിലാണ് പരിക്ഷണാര്‍ത്ഥം ഈ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.രണ്ടു വര്‍ഷം മുന്‍പ് ഇതേ സംവിധാനം സ്‌കൂളുകളില്‍ ഒരുക്കിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. .

കോഴ: മൂന്ന് പാക് താരങ്ങള്‍ സസ്‌പെന്‍ഷനില്‍

ലണ്ടന്‍: കോഴ വിവാദത്തില്‍പ്പെട്ട പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്, ബൗളര്‍മാരായ മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവരെ ഐ.സി.സി(ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) സസ്‌പെന്റ് ചെയ്തു.

പ്രപഞ്ചനിര്‍മ്മാണത്തില്‍ ദൈവത്തിന് പങ്കില്ല

ലണ്ടന്‍: പ്രപഞ്ചത്തിന്റെ നിര്‍മ്മാണത്തില്‍ ദൈവത്തിന് യാതൊരു പങ്കുമില്ലന്ന് വിഖ്യാത ഭൗതിക ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിംങ്‌സ്. പ്രപഞ്ചോല്പ്പത്തിക്കു കാരണം മഹാസ്‌ഫോടന (ബിഗ് ബാങ്)മാണ്. ഇത് ശാസ്ത്രനിയമത്തിന്റെ അനിവാര്യമായ ഫലമാണ്.

ലോകത്തെ ഏറ്റവും വലിയ സോളാര്‍ ടെലസ്‌കോപ്പ് ബാംഗ്ലൂരില്‍ വരുന്നു

ബാംഗ്‌ളൂര്‍: ലോകത്തെ ഏറ്റവും വലിയ സോളാര്‍ ടെലസ്‌കോപ്പ് ബാംഗഌരില്‍ നിര്‍മ്മിക്കും. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് അസ്‌ട്രോഫിസിക്‌സാണ് സൂര്യനെ പഠിക്കാനുളള ഈ ടെലസ്‌കോപ്പ് സ്ഥാപിക്കുന്നത്. ഇതിന് രണ്ടു മീറ്ററോളം വ്യാസമുണ്ടായിരിക്കും. അമേരിക്കയിലെ അരിസോണയിലെ കിക്പീക്ക് നാഷണല്‍ ഒബ്‌സര്‍വേറ്ററിയിലെ മാക്മാത്ത്പീസ് സോളാര്‍ ടെലസ്‌കോപ്പാണ് ഇപ്പോഴുള്ള ഏറ്റവും വലിയ സോളാര്‍ ടെലസ്‌കോപ്പ്.

കണ്ണീരുണങ്ങുന്നില്ല, ബ്രസീലിന്റെ ചരിത്രത്തിലെ നാണംകെട്ട തോല്‍വി

on Wednesday, July 9, 2014


ജര്‍മ്മന്‍ അധിനിവേശത്തില്‍ തവിടുപൊടിയായ ബ്രസീല്‍ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വിയാണ് ഇന്നലെ ബെലെ ഹൊറിസോണ്ടയിലെ സ്‌റ്റേഡിയത്തില്‍ ഏറ്റുവാങ്ങിയത്. മത്സരം തുടങ്ങി അരമണിക്കൂറിനുള്ളില്‍ അഞ്ചു ഗോളുകളാണ് ബ്രസീലിന്റെ ഗോള്‍ വലയില്‍ പതിച്ചത്. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിലെ സെമിയില്‍ തന്നെ പുറത്തായതോടെ ഫുട്‌ബോളിനെ ജീവശ്വാസമായി കണ്ടിരുന്ന രാജ്യം നിരാശയിലായി. ഒരു ദേശീയദുരന്തം പോലെയാണ് ബ്രസീല്‍ ജനത തങ്ങളുടെ ടീമിന്റെ പരാജയം കണ്ടിരുന്നത്.

റൊണാള്‍ഡോയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ക്ലോസെ

on Tuesday, July 8, 2014

ബ്രസീലിനെ ഒരു ദുരന്തകഥയാക്കി ജര്‍മ്മന്‍ പട ബെലെ ഹോറിസോണ്ടയില്‍ അധിനിവേശം നടത്തുമ്പോള്‍ ഒരു ഗോള്‍ സ്വന്തം പേരില്‍ എഴുതിചേര്‍ത്തുകൊണ്ട് ജര്‍മ്മനിയുടെ മിറസ്ലോവ് ക്ലോസെ ലോകറെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന ബഹുമതിയാണ് ബ്രസീലിന്റെ സൂപ്പര്‍താരം റൊണാള്‍ഡോയില്‍ നിന്ന് ക്ലോസെ സ്വന്തം പേരിലാക്കിയത്. നാല് ലോകകപ്പില്‍ നിന്ന് 15 ഗോള്‍ നേടിയ റൊണാള്‍ഡോയുടെ പേരിലായിരുന്നു ഇതുവരെ ഈ റിക്കോര്‍ഡ്.

36 കാരനായ ക്ലോസെയ്ക്കും ഇത് നാലാം ലോകകപ്പാണ്. 2002 ലാണ് ക്ലോസെ ആദ്യമായി ലോകകപ്പ് നേടുന്നത്. അരങ്ങേറ്റ ലോകകപ്പില്‍ അഞ്ചു ഗോളുകളാണ് ക്ലോസെ സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തത്. 2006 ലെ ലോകകപ്പിലും അഞ്ച് ഗോളുകള്‍ നേടി ഗോള്‍ഡണ്‍ ബൂട്ടും ക്ലോസെ സ്വന്തമാക്കി. ജര്‍മ്മനിയുടെ ഏകോപനത്തിന് ശേഷം ആദ്യമായി ഗോള്‍ഡണ്‍ ബൂട്ട് നേടുന്ന ജര്‍മ്മന്‍ താരമാണ് ക്ലോസെ. 2010 ലെ ലോകകപ്പില്‍ നാല് ഗോളുകളും സ്വന്തം പേരില്‍ കുറിച്ചു. ബ്രസീല്‍ ലോകകപ്പില്‍ ഇതുവരെ രണ്ട് ഗോള്‍ നേടിയതോടെയാണ് ക്ലോസെ റിക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

കളിച്ച നാല് ലോകകപ്പുകളിലും ഗോള്‍ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ താരമാണ് ക്ലോസെ. ജര്‍മ്മന്‍ താരമായ ഉവേ സീലറും ബ്രസീലിന്റെ ഇതിഹാസം പെലേയും മാത്രമാണ് ഇതിന് മുന്‍പ് നാല് ലോകകപ്പുകളിലും സ്‌കോര്‍ ചെയ്തിട്ടുള്ള താരങ്ങള്‍.

ആസിഫിന് പകരം ഹഫീസ്

on Monday, November 8, 2010

കൊച്ചി: കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന സിനിമയില്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിന് പകരം പാക് താരമായ മുഹമ്മദ് ഹാഫീസ് നായകനാകുന്നു. കോഴവിവാദത്തെ തുടര്‍ന്നാണ് ആസിഫിനെ മാറ്റി ഹഫീസിനെ നായകനാക്കാന്‍ കൈതപ്രം തീരുമാനിച്ചത്. ക്രിക്കറ്റിനെ അസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയിലൂടെ അതിരുകളില്ലാത്ത മനോഹരമായ ഒരു പ്രണയത്തിന്റെ കഥയാണ് കൈതപ്രം പറയുന്നത്. മഴവില്ലിന്ററ്റം വരെ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവും പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ മാസം 24ന് തുടങ്ങും. കണ്ണൂരിലെ പ്രശസ്തമായ വളളുവന്‍ കടവ് മുത്തപ്പന്‍ ഗ്രാമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരനാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും കൈതപ്രം തന്നെ നിര്‍വ്വഹിക്കുന്നു.

2007 ല്‍ പാക് ദേശീയ ടീമിലംഗമായ മുഹമ്മദ് ഹഫീസ് ഇപ്പോള്‍ പാക് ടീമിന്റെ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനും ബൗളറുമാണ്. പുതുമക്കു വേണ്ടിയാണ് മുഹമ്മദ് ഹഫീസിനെ നായകനാക്കാന്‍ തീരുമാനിച്ചതെന്ന് കൈതപ്രം പറഞ്ഞു. ചിത്രത്തിലെ നായക വേഷത്തിലേക്ക് പാക് ക്രിക്കറ്റ് താരമായ മുഹമ്മദ് ആസിഫിനെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കോഴ വിവാദത്തെ തുടര്‍ന്ന് ആസിഫിനെ ഒഴിവാക്കുകയായിരുന്നു. പുതുമുഖമായ ക്രിഷ്ണയാണ് നായിക. ബോളിവുഡ് താരം സുനില്‍ ഷെട്ടി, മധു, അര്‍ച്ചനാകവി, നെടുമുടിവേണു, കവിയൂര്‍ പൊന്നമ്മ, ഉണ്ണിക്രിഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പ്രധാന വേഷങ്ങിലെത്തുന്നു.


സഭയ്‌ക്കെതിരേ വീണ്ടും പിണറായി

on

സഭയ്‌ക്കെതിരേ വീണ്ടും പിണറായി

തിരുവനന്തപുരം: ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ പ്രൊഫ. ടി.ജെ. ജോസഫിനെ കോളേജില്‍ നിന്നും പുറത്താക്കിയ സഭയുടെ നടപടി പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നതാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തീവ്രവാദികളുടെ ഗുരുനിന്ദ, മാനേജുമെന്റിന്റെ ഗുരുഹത്യ എന്ന തലക്കെട്ടില്‍ എസ് എഫ് ഐ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയാണ് സഭയ്‌ക്കെതിരേ പിണറായി തുറന്നടിച്ചത്.

അധ്യാപകനെ പുറത്താക്കിയതിലൂടെ മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണ് സഭ ശ്രമിച്ചതെന്ന് പിണറായി ആരോപിച്ചു.
ഇസ്ലാം സമൂഹത്തിന്റെ വക്താക്കളായി പോപ്പുലര്‍ ഫ്രണ്ടിനെയാണോ സഭ കാണുന്നതെന്ന് വ്യക്തമാക്കണം. ഇത്തരം തീവ്രവാദത്തെ സംരക്ഷിക്കാനുളള ശ്രമം സമൂഹത്തില്‍ അപകടരമായ ചേരിതിരിവിന് കാരണമാകുമെന്നും പിണറായി ചൂണ്ടിക്കാട്ടി.

മാനേജുമെന്റിന്റെ അപക്വമായ നടപടി തടയുന്നതിനു പകരം അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സഭ സ്വീകരിച്ചത്. മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന പൊതുവികാരത്തെ ഇല്ലായ്മ ചെയ്യാനാണ് സഭ ഈ നടപടിയിലൂടെ ശ്രമിച്ചത് പിണറായി പറഞ്ഞു. മതം മതത്തിന്റേതായ കാര്യങ്ങളില്‍ ഒതുങ്ങിനില്‍ക്കുകയാണ് വേണ്ടത്. അത് രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടുന്നത് അപകടകരമായ പ്രവണതയാണ് പിണറായി വ്യക്തമാക്കി.


ഇനി ഭാഗ്യത്തിന് കൂടുതല്‍ വില

on Saturday, November 6, 2010

ഇനി ഭാഗ്യത്തിന് കൂടുതല്‍ വില

തിരുവനന്തപുരം: ആഴ്ചതോറും നറുക്കെടുക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിന്റെ വില 50 രൂപയാക്കാന്‍ ആലോചന. സമ്മാനത്തുക 1 കോടിയായി പരിഷ്‌കരിക്കാനും നീക്കമുണ്ട്. കൂടുതല്‍ ടിക്കറ്റുകള്‍ക്ക് സമ്മാനം കിട്ടത്തക്ക വിധത്തില്‍ സമ്മാനഘടന പരിഷ്‌കരിക്കാനും നീ്ക്കമുണ്ട്. 50 രൂപയുടെ ടിക്കറ്റിന് 15 രൂപ ഏജന്റിന് കമ്മീഷനായി ലഭിക്കും.

നിലവില്‍ ആഴ്ചതോറും നറുക്കെടുക്കുന്ന വിന്‍വിന്‍ ലോട്ടറി അടുത്തമാസം മുതല്‍ ഉണ്ടാവില്ല. ടിക്കറ്റ് വില 100 രൂപയാക്കണമെന്ന് അഭിപ്രായവുമുണ്ട്. എന്നാല്‍ ബമ്പര്‍ ലോട്ടറികളുടെ വില 100 രൂപയായതിനാല്‍ 50 രൂപ മതിയെന്ന അഭിപ്രായത്തിനാണ് മന്ത്രിസഭക്കുളളില്‍ മുന്‍തൂക്കം. വില 50 രൂപയാക്കുന്ന ലോട്ടറിക്ക് കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിക്കും. വിന്‍വിന്‍ ലോട്ടറിക്ക് പരമാവധി 15 ലക്ഷം ടിക്കറ്റേ വില്പന നടത്താനാവൂ. ഒന്നാം തീയതി നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ 11.5 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഈ ആഴ്ച വിന്‍വിന്നിന്റ 15 ലക്ഷം അച്ചടിച്ചിട്ടുണ്ട്. പരമാവധി എത്രടിക്കറ്റ് അച്ചടിക്കുമെന്ന് കേരള ലോട്ടറി ടിക്കറ്റിന്റെ മറുപുറത്ത് രേഖപ്പെടുത്തിയിരിക്കും.

പുതിയ ലോട്ടറി 35 ലക്ഷം ടിക്കറ്റ് അടിക്കത്തക്കവിധം സമ്മാനം ക്രമീകരിക്കണമെന്ന നിര്‍ദ്ദേശത്തിന് മുന്‍തൂക്കം കിട്ടിയിട്ടുണ്ട്. തുക കൂടുതലുള്ള സമ്മാനങ്ങളേക്കാള്‍ 10,000 രൂപയില്‍ താഴെയുള്ള സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. നിലവില്‍ ഓണം ബമ്പറാണ് 35 ലക്ഷം ടിക്കറ്റ് അച്ചടിക്കുന്നത്. നേരത്തേ 30 ലക്ഷം അച്ചടിച്ച ആ ടിക്കറ്റ് അതിനുശേഷം മൂന്നുലക്ഷംകൂടി വിതരണത്തിനെത്തിച്ചു. ശേഷിക്കുന്ന രണ്ടുലക്ഷവും എത്തിച്ചിട്ടുണ്ട്.ബമ്പര്‍ ടിക്കറ്റുകളുടെ സമ്മാനഘടനയും പരിഷ്‌കരിക്കും. പൂജാ ബമ്പര്‍ ടിക്കറ്റുകള്‍ ഈ മാസം എട്ടിന് വിപണിയിലെത്തിക്കും. അന്നാണ് ഓണം ബമ്പറിന്റെ നറുക്കെടുപ്പ്. കൂടുതല്‍ സമ്മാനങ്ങള്‍ ഉറപ്പാക്കി കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കാനാണ് ഉദ്ദേശ്യം. ബമ്പറുകള്‍ രണ്ടുമാസം വിപണിയില്‍ ലഭിക്കത്തക്കവിധം പുന:ക്രമീകരിക്കുമ്പോള്‍ രണ്ടുടിക്കറ്റ് ഏജന്റുമാര്‍ക്ക് എല്ലായ്‌പോഴും വില്‍ക്കാനാവും. ഇന്നു നടക്കുന്ന ജില്ലാ ലോട്ടറി ഓഫീസര്‍മാരുടെ യോഗത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചക്ക് വയ്ക്കുമെന്നാണ് അറിയുന്നത്. യോഗത്തിനുശേഷം ഇതുസംബന്ധിച്ച ലോട്ടറിവകുപ്പിന്റെ നിര്‍ദ്ദേശം തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.


ശബരിമല: വര്‍ഷംമുഴുവന്‍ ദര്‍ശനസൗകര്യം

on Friday, November 5, 2010

കൊച്ചി: ശബരിമലയില്‍ വര്‍ഷം മുഴുവന്‍ ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ ഹൈക്കോടതി ദേവസ്വംബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.
വര്‍ഷം തോറും ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ സമാഹരിച്ച് മൂന്നു മാസത്തിനകം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് പി. ഭവദാസന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.

വിശ്വാസത്തെയും ആചാരത്തെയും ബാധിക്കാതെ നിബന്ധനകള്‍ക്ക് വിധേയമായി ഭക്തരുടെ പ്രവേശനം സാദ്ധ്യമാകുമോ എന്നാണ് പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു. വനത്തിലൂടെയുളള യാത്ര സുഗമമല്ലാതിരുന്ന കാലഘട്ടത്തില്‍ ദര്‍ശനത്തിന് പരിമിതികള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ സുഗമമായ ദര്‍ശനം ഉറപ്പുവരു്ത്താന്‍ ദേവസ്വം ബോര്‍ഡ് നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഭക്തരുടെ ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി ആലുവ സ്വദേശി സി.ജി. പ്രസന്നകുമാര്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം.

പതിനെട്ടാം പടിയുടെയും ശ്രീകോവില്‍ വാതിലിന്റെയും വീതികൂട്ടുന്നതു സംബന്ധിച്ച് കോടതി നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് ചീഫ് എന്‍ജിനിയര്‍, എക്‌സിക്യിട്ടിവ് എന്‍ജിനിയര്‍, ദേവസ്വം കമ്മിഷണര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ബോര്‍ഡ് ഹൈക്കോടതിക്ക് കൈമാറിയിരുന്നു. വീതികൂട്ടല്‍ വിശ്വാസത്തെയും ക്ഷേത്ര വാസ്തുവിനെയും ആചാരങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടുകള്‍ വ്യക്തിപരമായ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കോടതി വിലയിരുത്തി. വിശ്വസനീയ വസ്തുതകളെയും വിദഗ്ദ്ധരുടെ അഭിപ്രായത്തെയും ആധാരമാക്കിയുള്ളതല്ല അവ. വാസ്തു, ക്ഷേത്രഘടന എന്നിവയെപ്പറ്റിയുള്ള കാര്യങ്ങള്‍ ഈ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ളവരാണ് പറയേണ്ടത്. നിലവില്‍ ലഭിച്ച റിപ്പോര്‍ട്ടിന്റെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

സാംസ്‌കാരികം: 15കാരന്‍ കേംബ്രിഡ്ജില്‍ ബിരുദവിദ്യാര്‍ത്ഥി

on

15കാരന്‍ കേംബ്രിഡ്ജില്‍
ബിരുദവിദ്യാര്‍ത്ഥി




ലണ്ടന്‍: രണ്ടു നൂറ്റാണ്ടിനിടെ, ലോകപ്രശസ്തമായ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പഠിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതി 15 വയസുള്ള ബ്രിട്ടീഷുകാരന്. അരന്‍ ഫെര്‍ണാണ്ടസ് എന്ന പയ്യന്‍ ചേരുന്നതാകട്ടെ ഐസക് ന്യൂട്ടന്‍, സ്റ്റീഫന്‍ ഹോക്കിംഗ് തുടങ്ങിയ ബുദ്ധിരാക്ഷസന്‍മാര്‍ പഠിച്ച ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ഗണിതശാസ്ത്ര ബിരുദ കോഴ്‌സിനും.കേംബ്രിഡ്ജ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഫിറ്റ്‌വില്യം കോളജില്‍ അടുത്തമാസം ക്ലാസുകള്‍ ആരംഭിക്കും. വീട്ടില്‍ പിതാവിന്റെ ശിക്ഷണത്തിലായിരുന്നു അരന്‍ ഫെര്‍ണാഡസിന്റെ വിദ്യാഭ്യാസം.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലേക്കുളള തന്റെ പ്രവേശനം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അരന്‍ പ്രതികരിച്ചു. ആദ്യ വര്‍ഷത്തെ പുസതകങ്ങള്‍ ഇപ്പോഴെ പഠിച്ചുതുടങ്ങിയതായി അരന്‍ പറഞ്ഞു. കേംബ്രിഡ്ജില്‍ പ്രവേശനം നേടുന്ന പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥി എന്ന് വിശേഷണമല്ല, പ്രഗത്ഭരായ ആളുകള്‍ പഠിച്ച സര്‍വ്വകാലശാലയില്‍ തനിക്കും പ്രവേശനം ലഭിച്ചു എന്നുളളതാണ് വലിയകാര്യം. എന്ന്ാല്‍ മുതിര്‍ന്നവര്‍ക്കൊപ്പം പഠിക്കാന്‍ അവസരം ലഭിച്ചുവെന്ന് കരുതി ഫ്രഷേഴ്‌സ് പാര്‍ട്ടിയിലൊന്നും പങ്കെടുക്കാന്‍ അരന് താല്‍പ്പര്യമില്ല. പകരം പക്ഷിനിരീക്ഷണ സംഘത്തിലും തോണിതുഴയാന്‍ പോകാനുമാണ് അരന് താല്‍പ്പര്യം.

ഫിസ്‌ക്‌സില്‍ എ ലെവല്‍ കിട്ടുകയാണങ്കില്‍ ജാനുവരിയില്‍ തന്നെ അരന് കേംബ്രിഡ്ജില്‍ പ്രവേശനം നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എ പ്ലസ് ലെവലില്‍ പാസ്സായ അരന്‍ കണക്ക് തിരഞ്ഞെടുക്കുകയായിരുന്നു. 2008ല്‍ തന്നെ കണക്കില്‍ എ ലെവല്‍ നേടിയിരുന്ന അരന്‍ കഴിഞ്ഞവര്‍ഷവും എഗ്രേഡോടുകൂടി കണക്കു പരീക്ഷ പാസ്സായിരുന്നു. ജിസിഎസ്ഇ വിഷയങ്ങളിലും പരീക്ഷയ്ക്കിരിക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ അരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചാമത്തെ വയസ്സിലാണ് അരന്‍ തന്റെ ജിസിഎസ്്ഇ പാസ്സാകുന്നത്. പ്രഗത്ഭരായ ഗണിതശാസ്ത്രജ്ഞന്‍മാരെപോലും കുഴക്കുന്ന റെയ്മാന്‍ ഹൈപ്പോതിസിസ് സോള്‍വ് ചെയ്യുന്ന്താണ് അരന്റെ ഇഷ്ടവിനോദം.

കേംബ്രിഡ്ജിലെ ഒരു വാടകവീട്ടില്‍ പിതാവിനൊപ്പമാണ് അരന്റെ താമസ്സം. വില്യം പിറ്റാണ് അരനു മുമ്പ് കേംബ്രിഡ്ജില്‍ പഠിച്ച ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥി. 1773ല്‍ കേംബ്രിഡ്ജ് വിദ്യാര്‍ഥിയാകുമ്പോള്‍ പിറ്റിനു വറും 14 വയസ്സേ പ്രായം ഉണ്ടായിരുന്നുളളു.

ഫോണ്‍ ചോര്‍ത്തല്‍ : ആന്‍ഡി കോള്‍സണ്‍ ജോലിയില്‍ തുടരും

on


ലണ്ടന്‍: ബ്രിട്ടനിലെ പൊതുപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഡൗണിങ്ങ് സ്ട്രീറ്റിലെ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹെഡ് ആന്‍ഡി കോള്‍സണ്‍ ജോലിയില്‍ തുടരുമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ എഡിറ്ററായിരുന്ന കാലത്താണ് കോള്‍സണും ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പെടുന്നത്. വാര്‍ത്തകള്‍ക്കായി തങ്ങളുടെ ഫോണ്‍ ടാപ്പ് ചെയ്തതിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ലേബര്‍ പാര്‍ട്ടിയുടെ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍ മന്ത്രി ടെസ്സാ ജോവല്‍ തന്റെ ഫോണ്‍ 28 തവണ ടാപ്പ് ചെയ്യപ്പെട്ടതായി പരാതിപ്പെട്ടിരുന്നു.

കോള്‍സണ്‍ ജോലിയില്‍ നിന്ന് രാജിവെയ്ക്കില്ലെന്നും അദ്ദേഹത്തെ പുറത്താക്കില്ലെന്നും ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. വേള്‍ഡ് ന്യൂസിന്റെ എഡിറ്ററായിരിക്കുമ്പോള്‍ തന്റെ അറിവോടെയാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നതെന്ന വാര്‍ത്ത കോള്‍സണ്‍ നിഷേധിച്ചു. ലേബര്‍പാര്‍ട്ടി ഗവണ്‍മെന്റിനെതിരെ നടത്തുന്ന പടയൊരുക്കങ്ങളുടെ ഭാഗമാണ് ഈ വാര്‍ത്തയെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മന്ത്രിയായ അലന്‍ ഡങ്കന്‍ ആരോപിച്ചു.

ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ റോയല്‍ എഡിറ്റര്‍ ക്ലീവ് ഗോഡ്മാനെ ഫോണ്‍ ചോര്‍ത്തുന്നതിന് നേതൃത്വം നല്‍കിയെന്നാരോപിച്ച് ജയിലിലടച്ചിരുന്നു. ആന്‍ഡി കോള്‍സണിനെതിരെ രാഷ്ട്രീയലക്ഷ്യത്തോടെയാണ് ലേബര്‍പാര്‍ട്ടി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് കരുതുന്നു. ഡൗണിങ്ങ് സ്ട്രീറ്റിലെ കമ്മ്യൂണിക്കേഷന്‍ ഹെഡായ ആന്‍ഡി കോള്‍സണ്‍ ആണ് ഡൗണിങ്ങ് സ്ട്രീറ്റിലെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം. മാത്രമല്ല ആന്‍ഡി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ അടുത്തയാളുമാണ്.



Marutivilla Stainless Steel 360 Degree Polished Faucet, Silver, Polished Finish

Need a Design?

Powered by DesignCrowd - Graphic Design Services