കണ്ണീരുണങ്ങുന്നില്ല, ബ്രസീലിന്റെ ചരിത്രത്തിലെ നാണംകെട്ട തോല്‍വി...റൊണാള്‍ഡോയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ക്ലോസെ... സഭയ്‌ക്കെതിരേ വീണ്ടും പിണറായി... ന്യൂസീലന്‍ഡ് 459 റണ്‍സിന് പുറത്ത്; ഇന്ത്യ ആറിന് 82... ഒബാമയും പത്‌നി മിഷേലും ഹുമയൂണ്‍ കുടീരം സന്ദര്‍ശിച്ചു... ഒബാമയ്ക്കും മിഷേലിനും തലസ്ഥാനത്ത് ഊഷ്മള വരവേല്‍പ്...

120 കിലോമീറ്ററില്‍ ഒരു വണ്ടര്‍ ജാം!!!

on Friday, November 5, 2010


ലണ്ടന്‍: വാഹനവുമായി റോഡിലിറങ്ങുന്നവരുടെ പേടി സ്വപ്നമാണ് ട്രാഫിക് ജാം. എന്നാല്‍ ഏതൊരു െ്രെഡവറും സ്വപ്നത്തില്‍പ്പോലും കണ്ടിട്ടില്ലാത്തൊരു ട്രാഫിക് ജാമിന് കഴിഞ്ഞ ദിവസം വടക്കന്‍ ചൈനയിലെ നിരത്തുകള്‍ വേദിയായി. ഒന്നും രണ്ടും കിലോമീറ്ററൊന്നുമല്ല. 120 കിലോമീറ്റര്‍. ബീജിംഗിലേയ്ക്കുള്ള മൊംഗോളിയ ദേശീയ പാതയാണ് റെക്കോര്‍ഡ് ട്രാഫിക് ജാം കൊണ്ട് വീര്‍പ്പുമുട്ടിയത്.

ചരക്കു കയറ്റി വന്ന കൂറ്റന്‍ ട്രക്കുകളായിരുന്നു വാഹനനിരയില്‍ അധികവും. ട്രാഫിക് ജാമിന്റെ ദൃശ്യങ്ങള്‍ ചൈനീസ് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ദേശീയ പാത വലിയൊരു പാര്‍ക്കിംഗ് സ്ഥലം പോലെ തോന്നിച്ചുവെന്നാണ് ഇതുകണ്ടവര്‍ പറയുന്നത്. ഏതാണ്ട് പതിനായിരത്തോളം കൂറ്റന്‍ ട്രക്കുകളാണ് ഒന്നിനു പുറകെ ഒന്നായി നിരത്തിലൂടെ ഇഴഞ്ഞു നീങ്ങിയത്.

രാവിലെ തുടങ്ങിയ കുരുക്ക് നീങ്ങി വാഹനങ്ങള്‍ നീങ്ങി തുടങ്ങിയപ്പോ!ഴേക്കും നേരം ഇരുട്ടിയിരുന്നു. ഇതിനു മുന്‍പ് 100 കിലോ മീറ്റര്‍ ദൂരം ട്രാഫിക് ജാം രൂപപ്പെട്ടതായിരുന്നു ചൈനയിലെ റെക്കോര്‍ഡ്. ഒമ്പത് ദിവസം കൊണ്ടായിരുന്നു ഈ കുരുക്ക് അധികൃതര്‍ അഴിച്ചെടുത്തത്. ഇപ്പോഴത്തെ ട്രാഫിക് ജാമിന്റെ കാരണമെന്തെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.


Marutivilla Stainless Steel 360 Degree Polished Faucet, Silver, Polished Finish

Need a Design?

Powered by DesignCrowd - Graphic Design Services