കണ്ണീരുണങ്ങുന്നില്ല, ബ്രസീലിന്റെ ചരിത്രത്തിലെ നാണംകെട്ട തോല്‍വി...റൊണാള്‍ഡോയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ക്ലോസെ... സഭയ്‌ക്കെതിരേ വീണ്ടും പിണറായി... ന്യൂസീലന്‍ഡ് 459 റണ്‍സിന് പുറത്ത്; ഇന്ത്യ ആറിന് 82... ഒബാമയും പത്‌നി മിഷേലും ഹുമയൂണ്‍ കുടീരം സന്ദര്‍ശിച്ചു... ഒബാമയ്ക്കും മിഷേലിനും തലസ്ഥാനത്ത് ഊഷ്മള വരവേല്‍പ്...

കണ്ണീരുണങ്ങുന്നില്ല, ബ്രസീലിന്റെ ചരിത്രത്തിലെ നാണംകെട്ട തോല്‍വി

on Wednesday, July 9, 2014


ജര്‍മ്മന്‍ അധിനിവേശത്തില്‍ തവിടുപൊടിയായ ബ്രസീല്‍ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വിയാണ് ഇന്നലെ ബെലെ ഹൊറിസോണ്ടയിലെ സ്‌റ്റേഡിയത്തില്‍ ഏറ്റുവാങ്ങിയത്. മത്സരം തുടങ്ങി അരമണിക്കൂറിനുള്ളില്‍ അഞ്ചു ഗോളുകളാണ് ബ്രസീലിന്റെ ഗോള്‍ വലയില്‍ പതിച്ചത്. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിലെ സെമിയില്‍ തന്നെ പുറത്തായതോടെ ഫുട്‌ബോളിനെ ജീവശ്വാസമായി കണ്ടിരുന്ന രാജ്യം നിരാശയിലായി. ഒരു ദേശീയദുരന്തം പോലെയാണ് ബ്രസീല്‍ ജനത തങ്ങളുടെ ടീമിന്റെ പരാജയം കണ്ടിരുന്നത്.


ലോകകപ്പ് സെമിയുടെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു ടീം ഏഴുഗോളുകള്‍ അടിക്കുന്നത്. 1920 ന് ശേഷം ആദ്യമായിട്ടാണ് ബ്രസീല്‍ ടീം ഇത്രയേറെ കനത്ത ഒരു തോല്‍വി ഏറ്റുവാങ്ങുന്നത്. 1920 ലെ ലോകപ്പില്‍ ഉറുഗ്വായോട് 6-0 ത്തിന് തോറ്റതായിരുന്നു ബ്രസീല്‍ ചരിത്രത്തില്‍ ഇതിനുമുന്‍പുള്ള നാണം കെട്ട തോല്‍വി.

ലോകകപ്പ് സെമിയില്‍ ജര്‍മ്മനിയുടെ ഏറ്റവും വലിയ വിജയം കൂടിയാണ് ഇത്. 1954 ല്‍ ഓസ്ട്രിയയ്ക്ക് എതിരേ 6-1 ന് ജയിച്ചതായിരുന്നു ഇതിന് മുന്‍പ് ജര്‍മ്മനിയുടെ പേരിലുള്ള റിക്കോര്‍ഡ്. 39 വര്‍ഷത്തിനിടെ നാട്ടില്‍ 63 മത്സരങ്ങള്‍ കളിച്ച ബ്രസീല്‍ ഇതാദ്യമായാണ് സ്വന്തം ജനതയുടെ മുന്നില്‍ ഒരു തോല്‍വി ഏറ്റുവാങ്ങുന്നത്. അതും ഇത്രയേറെ നാണം കെട്ട രീതിയില്‍ . 1975 ലെ കോപാ അമേരിക്ക മത്സരത്തില്‍ പെറുവിനെതിരേയാണ് ഇതിന് മുന്‍പ് മഞ്ഞപ്പട പരാജയപ്പെട്ടിട്ടുള്ളത്.

ലോകകപ്പ് സെമിയില്‍ ജര്‍മ്മനിയോട് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതില്‍ ബ്രസീലിന്റെ നായകന്‍ ഡേവിഡ് ലൂയിസ് മാപ്പു പറഞ്ഞു. തുടര്‍ച്ചയായ രണ്ട് കളികളില്‍ മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന പുറത്തിരിക്കേണ്ടി വന്ന ക്യാപ്റ്റന്‍ തിയാഗോ സില്‍വയുടെ അഭാവത്തിലാണ് ഡേവിഡ് ലൂയിസ് ടീമിനെ നയിച്ചത്. നെയ്മറുടേയും സില്‍വയുടേയും അഭാവം ടീമിനെ മാനസികമായി തളര്‍ത്തിയിരുന്നു.

ദുഖകരമായ ദിവസമായിരുന്നു ഇന്ന്, ഈ ദിനത്തില്‍ നിന്ന് ഒരുപാട്  പഠിക്കാനുണ്ട്. ജര്‍മ്മനി ഞങ്ങളെക്കാള്‍ മികച്ച ടീമായിരുന്നു- മത്സരശേഷം കണ്ണീരോടെ ലൂയിസ് പറഞ്ഞു. ബ്രസീല്‍ ആരാധകരുടെ ചിരി കാണാനാണ് ആ്ഗ്രഹിച്ചത്. എന്നാല്‍ അതിന് സാധിച്ചില്ല. ബ്രസീല്‍ ജനതയോടെ മാപ്പ് പറയുകയാണെന്നും ലൂയിസ് പറഞ്ഞു.

ബ്രസീലിന്റെ നാണം കെട്ട തോല്‍വിയ്ക്ക് കോച്ച് ലൂയി ഫിലിപ്പ് സ്‌കൊളാരിയും ജനതയോടെ മാപ്പ് ചോദിച്ചു. എന്നാല്‍ ടീം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ രാജി വെയ്ക്കില്ലെന്ന് സ്‌കൊളാരി വ്യക്തമാക്കി. തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു എന്നും ഫൈനലില്‍ എത്താന്‍ സാധിക്കാത്തതില്‍ ദുഖമുണ്ടെന്നും സ്‌കൊളാരി പറഞ്ഞു. ഇതൊരു ദുരന്തമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നതായി സ്‌കൊളാരി പറഞ്ഞു. താന്‍ ആരോടും ഒന്നും കടം വാങ്ങിയിട്ടില്ലെന്നും രാജ്യത്തെ കടക്കെണിയിലേക്ക് തള്ളിയിട്ടില്ലെന്നും അതിനാല്‍ രാജി വെയ്‌ക്കേണ്ട ആവശ്യമില്ലെന്നും സ്‌കൊളാരി പറഞ്ഞു. എന്റെ ജോലി ഞാന്‍ കൃത്യമായി ചെയ്തിട്ടുണ്ട്. പക്ഷേ ചില തന്ത്രങ്ങള്‍ പാളിപ്പോയി. അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു.- സ്‌കൊളാരി വികാരാധീനനായി. നെയ്മറിന്റെ ആഭാവവും ടീമിനെ കാര്യമായി ബാധിച്ചുവെന്നും എന്നാല്‍ അതിലെല്ലാം ഉപരി കളിയില്‍ താളം കണ്ടെത്തിയ ജര്‍മ്മന്‍ ടീം വിജയം അര്‍ഹിച്ചിരുന്നതായും സ്‌കൊളാരി കൂട്ടിച്ചേര്‍ത്തു.

Marutivilla Stainless Steel 360 Degree Polished Faucet, Silver, Polished Finish

Need a Design?

Powered by DesignCrowd - Graphic Design Services