
15കാരന്‍ കേംബ്രിഡ്ജില്‍
ബിരുദവിദ്യാര്‍ത്ഥി
ലണ്ടന്‍: രണ്ടു നൂറ്റാണ്ടിനിടെ, ലോകപ്രശസ്തമായ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പഠിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതി 15 വയസുള്ള ബ്രിട്ടീഷുകാരന്. അരന്‍ ഫെര്‍ണാണ്ടസ് എന്ന പയ്യന്‍ ചേരുന്നതാകട്ടെ ഐസക് ന്യൂട്ടന്‍, സ്റ്റീഫന്‍ ഹോക്കിംഗ് തുടങ്ങിയ ബുദ്ധിരാക്ഷസന്‍മാര്‍ പഠിച്ച ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ഗണിതശാസ്ത്ര ബിരുദ കോഴ്‌സിനും.കേംബ്രിഡ്ജ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഫിറ്റ്‌വില്യം കോളജില്‍ അടുത്തമാസം ക്ലാസുകള്‍ ആരംഭിക്കും. വീട്ടില്‍ പിതാവിന്റെ ശിക്ഷണത്തിലായിരുന്നു അരന്‍ ഫെര്‍ണാഡസിന്റെ വിദ്യാഭ്യാസം.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലേക്കുളള തന്റെ പ്രവേശനം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അരന്‍ പ്രതികരിച്ചു. ആദ്യ വര്‍ഷത്തെ പുസതകങ്ങള്‍ ഇപ്പോഴെ പഠിച്ചുതുടങ്ങിയതായി അരന്‍ പറഞ്ഞു. കേംബ്രിഡ്ജില്‍ പ്രവേശനം നേടുന്ന പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥി എന്ന് വിശേഷണമല്ല, പ്രഗത്ഭരായ ആളുകള്‍ പഠിച്ച സര്‍വ്വകാലശാലയില്‍ തനിക്കും പ്രവേശനം ലഭിച്ചു എന്നുളളതാണ് വലിയകാര്യം. എന്ന്ാല്‍ മുതിര്‍ന്നവര്‍ക്കൊപ്പം പഠിക്കാന്‍ അവസരം ലഭിച്ചുവെന്ന് കരുതി ഫ്രഷേഴ്‌സ് പാര്‍ട്ടിയിലൊന്നും പങ്കെടുക്കാന്‍ അരന് താല്‍പ്പര്യമില്ല. പകരം പക്ഷിനിരീക്ഷണ സംഘത്തിലും തോണിതുഴയാന്‍ പോകാനുമാണ് അരന് താല്‍പ്പര്യം.
ഫിസ്‌ക്‌സില്‍ എ ലെവല്‍ കിട്ടുകയാണങ്കില്‍ ജാനുവരിയില്‍ തന്നെ അരന് കേംബ്രിഡ്ജില്‍ പ്രവേശനം നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എ പ്ലസ് ലെവലില്‍ പാസ്സായ അരന്‍ കണക്ക് തിരഞ്ഞെടുക്കുകയായിരുന്നു. 2008ല്‍ തന്നെ കണക്കില്‍ എ ലെവല്‍ നേടിയിരുന്ന അരന്‍ കഴിഞ്ഞവര്‍ഷവും എഗ്രേഡോടുകൂടി കണക്കു പരീക്ഷ പാസ്സായിരുന്നു. ജിസിഎസ്ഇ വിഷയങ്ങളിലും പരീക്ഷയ്ക്കിരിക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ അരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചാമത്തെ വയസ്സിലാണ് അരന്‍ തന്റെ ജിസിഎസ്്ഇ പാസ്സാകുന്നത്. പ്രഗത്ഭരായ ഗണിതശാസ്ത്രജ്ഞന്‍മാരെപോലും കുഴക്കുന്ന റെയ്മാന്‍ ഹൈപ്പോതിസിസ് സോള്‍വ് ചെയ്യുന്ന്താണ് അരന്റെ ഇഷ്ടവിനോദം.
കേംബ്രിഡ്ജിലെ ഒരു വാടകവീട്ടില്‍ പിതാവിനൊപ്പമാണ് അരന്റെ താമസ്സം. വില്യം പിറ്റാണ് അരനു മുമ്പ് കേംബ്രിഡ്ജില്‍ പഠിച്ച ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥി. 1773ല്‍ കേംബ്രിഡ്ജ് വിദ്യാര്‍ഥിയാകുമ്പോള്‍ പിറ്റിനു വറും 14 വയസ്സേ പ്രായം ഉണ്ടായിരുന്നുളളു.