കണ്ണീരുണങ്ങുന്നില്ല, ബ്രസീലിന്റെ ചരിത്രത്തിലെ നാണംകെട്ട തോല്‍വി...റൊണാള്‍ഡോയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ക്ലോസെ... സഭയ്‌ക്കെതിരേ വീണ്ടും പിണറായി... ന്യൂസീലന്‍ഡ് 459 റണ്‍സിന് പുറത്ത്; ഇന്ത്യ ആറിന് 82... ഒബാമയും പത്‌നി മിഷേലും ഹുമയൂണ്‍ കുടീരം സന്ദര്‍ശിച്ചു... ഒബാമയ്ക്കും മിഷേലിനും തലസ്ഥാനത്ത് ഊഷ്മള വരവേല്‍പ്...

ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിക്ക് മരണം; ഇനി വെബ്ബില്‍ മാത്രം

on Friday, November 5, 2010


ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുടെ പുസ്തകരൂപം ഇനി മുതല്‍ ഇറക്കേണ്ടതില്ലന്ന് പ്രസാധകര്‍ തീരുമാനിച്ചു. അടുത്ത പതിപ്പ് മുതല്‍ ഇന്റര്‍നെറ്റ് പതിപ്പ് മാത്രം ഇറക്കിയാല്‍ മതിയെന്നാണ് ഓക്‌സ്‌ഫോര്‍ഡ് പ്രസാധകരുടെ പക്ഷം.

1928 ലാണ് നിരവധി വോള്യങ്ങളിലായി ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. 1989 ല്‍ രണ്ടാമത്തെ പതിപ്പും പുറത്തിറങ്ങി. കഴിഞ്ഞ പത്തുവര്‍ഷമായി മൂന്നാമത്തെ പതിപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. പുതിയ പതിപ്പിനായി 80 നിഘണ്ടുസമാഹര്‍ത്താക്കളെയും ഭാഷാവിദഗ്ധരെയുമാണ് പ്രസാധകര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് ഇനി വെബ് പതിപ്പ് മാത്രം മതിയെന്ന് പ്രസാധകര്‍ ആലോചിക്കുന്നത്.

ഈ ബുക്കുകളുടെ പ്രചാരം വര്‍ദ്ധിച്ചതാണ് ഓക്‌സ്‌ഫോര്‍ഡ് പ്രസാധകരെ കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതെന്ന് കരുതുന്നു. ഇ ബുക്കുകളുടെ പ്രചാരം വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതായി അടുത്തിടെ ആമസോണ്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ പുസ്തകരൂപത്തില്‍ ഡിക്ഷണറി ഇറക്കേണ്ടന്ന് ഓക്‌സ്‌ഫോര്‍ഡിന്റെ നിലപാട് മാറ്റുമെന്ന് തന്നെയാണ് ഭാഷാപ്രേമികളുടെ വിശ്വാസം. റെഫന്‍സ് ഗ്രന്ഥങ്ങളുടെ അച്ചടിപ്പതിപ്പിന് ആവശ്യക്കാരേറെയുണ്ടന്ന് ഓക്‌സ്‌ഫോര്‍ഡും സമ്മതിച്ചിട്ടുണ്ട.

Marutivilla Stainless Steel 360 Degree Polished Faucet, Silver, Polished Finish

Need a Design?

Powered by DesignCrowd - Graphic Design Services